കഞ്ചാവുമായി യുവാക്കള്‍ പോലീസ് പിടിയല്‍

Monday 25 September 2017 9:16 pm IST

മുഹമ്മ: മുഹമ്മ ബസ്റ്റാന്റിന് സമീപത്തു നിന്നും കഞ്ചാവ് പൊതിയുമായി രണ്ടുയുവാക്കളെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കാവുങ്കല്‍ കണ്ണംകുടി വീട്ടില്‍ ബാലചന്ദ്രന്‍(19),ആലപ്പുഴ തിരുമല വാര്‍ഡ് പുതുവല്‍ വീട്ടില്‍ ബിലാല്‍(20)എന്നിവരെയാണ് മുഹമ്മ എസ് ഐ എം അജയ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച വൈകിട്ട് പിടികൂടിയത്. ഞായകുറച്ചു നാളുകളായി മുഹമ്മ ബസ്റ്റാന്റിന്റെ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് ബൈക്കുകളിലെത്തി കഞ്ചാവ് നല്‍കുന്നതിനതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസിന്റെയും പൊലീസിന്റെ നീരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഇവര്‍ക്ക് കഞ്ചായത്ത് എത്തിച്ചുകൊടുക്കുന്ന സംഘത്തെ പിടികൂടാനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.