ആലപ്പുഴ: ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ഗാന്ധിമുതല്‍ ഗൗരിവരെ നുണയുടെ നൂറുമുഖങ്ങള്‍’ എന്ന വിഷയത്തില്‍ ആശയസംവാദം സംഘടിപ്പിക്കും.
27ന് വൈകിട്ട് മൂന്നിന് ആലപ്പുഴ പ്രസ്ക്ലബ്ബില്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലംഗം ഡോ. സി.ഐ. ഐസക് ഉദ്ഘാടനം ചെയ്യും. മാദ്ധ്യമ പ്രവര്ത്തകന് മുരളി പാറപ്പുറം വിഷയാവതരണം നടത്തും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതിയംഗം ഡോ. അമൃത, ജമാ അത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം ഹുസൈബ് വടുതല എന്നിവര്‍ പ്രതിവീക്ഷണം അവതരിപ്പിക്കും.
വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു സഭാ നിയന്ത്രണവും ആശയ സമന്വയവും നിര്‍വ്വഹിക്കും. ഡോ. രാധാകൃഷ്ണപിള്ള സ്വാഗതവും ജെ. മഹാദേവന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: