പീഡനം; രണ്ടുപേര്‍ പിടിയില്‍; മൂന്നു പേര്‍ ഒളിവില്‍

Monday 25 September 2017 9:20 pm IST

അരൂര്‍: മദ്യം നല്‍കി മയക്കി സുഹൃത്തുക്കള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കാമുകനുള്‍പ്പടെയുള്ള അഞ്ചു പേര്‍ക്കെതിരെ കുത്തിയതോട് പോലീസ് കേസെടുത്തു. രണ്ടു പേരെ അറസ്റ്റു ചെയ്തു. തുറവുര്‍ പഞ്ചായത്ത് കൊച്ചു പുത്തന്‍തറ രാജേഷ് (ആന രാജേഷ് -28), പട്ടണക്കാട് പുലരി നിലയത്തില്‍ ജിനദേവ് (ബിനു -29) എന്നിവരെയാണ്കുത്തിയതോട് സിഐ കെ. സജീവ്, എസ്‌ഐ പി.ജി. മധു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കേസില്‍ ഒന്നാം പ്രതിയുള്‍പ്പടെ മൂന്നു പേര്‍ ഒളിവിലാണ്. പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പട്ടണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അഖില്‍ കൃഷ്ണ(ഉണ്ണി) യുവതിയുമായി സമൂഹ മാദ്ധ്യമം മുഖേനയാണ് സ്‌നേഹ ബന്ധത്തിലായത്. പിന്നീട് പട്ടണക്കാട്ടുള്ള വീട്ടില്‍ എത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച ശേഷം സുഹൃത്തുക്കള്‍ക്ക് കൈമാറിയത്. ഒരു വര്‍ഷത്തോളം പല സ്ഥലങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി. ഗര്‍ഭിണിയായ ശേഷം പെണ്‍കുട്ടിയെ മാതാവ് കൊച്ചിയിലുള്ള ആതുരാലയത്തില്‍ പാര്‍പ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചത്. ആലപ്പുഴ വനിതാ സെല്‍ എസ്‌ഐ ജെ. ശ്രീദേവിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങളും സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നും വ്യക്തമായത്. പ്രതികളെ കോടതി റിമാന്‍ഡു ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.