പേരാവൂര്‍: കൊട്ടിയൂരില്‍ എബിവിപിയുടെ കൊടി തോരണങ്ങള്‍ എസ്എഫ്ഐ സംഘം തകര്‍ത്തു. സ്കൂള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച എബിവിപി സ്ഥാനാര്‍ത്ഥികള്‍ക്ക് അനുമോദനം ഒരുക്കുന്നതിനായി സ്ഥാപിച്ച കൊടി തോരണങ്ങളാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ സംഘം തകര്‍ത്തത്. സംഭവത്തില്‍ എബിവിപി കണ്ണൂര്‍ ജില്ലാ ജോയിന്റ് കണ്‍വീനര്‍ അരുണ്‍ എ ഭരത്, എബിവിപി പേരാവൂര്‍ നഗര്‍ പ്രസിഡണ്ട് വിശാല്‍ ഹരീന്ദ്രനാഥ് എന്നിവര്‍ പ്രതിഷേധിച്ചു. എസ്എഫ്ഐ കൊട്ടിയൂര്‍ സ്കൂളിനെ അക്രമഭൂമിയാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: