കണ്ണൂര്‍: ജില്ലാ വോളിബോള്‍ അസോസിയേഷന് മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ് കുട്ടികളുടെ വിഭാഗത്തില്‍ റെഡ് സ്റ്റാര്‍ പേരുലും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നവഭാവന കൂര്ക്കരയും ജേതാക്കളായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ യുവധാര കൊളത്തൂരിനെ ഏകപക്ഷീയമായ രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റെഡ് സ്റ്റാര്‍ ജേതാക്കളായത്. തുടര്‍ച്ചയായ രണ്ടു സെറ്റുകള്‍ക്ക് ഷൈന്‍ ബ്രദേഴ്സ് കാക്കയങ്ങാടിനെ പരാജയപ്പെടുത്തിയാണ് നവഭാവന ചാമ്പ്യന്മാരായത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 12 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാലു ടീമുകളുമായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. വിജയികളായ ടീമുകള്‍ 29, 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ വയനാട്ടില്‍ നടക്കുന്ന സംസ്ഥാന ചാന്പ്യന്ഷിപ്പില് ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കും. മത്സരം വോളിബോള്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. പി.പി.കൃഷ്ണന്, കെ.വി.ശശിധരന്, കെ.സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: