കോട്ടയം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയെ 5000 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അനുഗമിക്കും. വിവിധ സാമൂഹിക സാംസ്കാരിക സേവന പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടാണ് യുവമോര്‍ച്ച യാത്രയെ വരവേല്‍ക്കുന്നത്. പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായുള്ള ജില്ലാ കമ്മിറ്റിയോഗം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചീകരണ പ്രവര്‍ത്തനങ്ങളോടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.6ന് വൈകിട്ട് 3ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കുമാരനല്ലൂരില്‍ നിന്ന് കോട്ടയത്തേക്ക് പദയാത്ര നടത്തും. 8ന് ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലം കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ മണ്ഡലം പ്രസിഡന്റുമാര്‍ നേതൃത്വം നല്കുന്ന ഇരുചക്രവാഹന റാലികളും അതത് മണ്ഡലങ്ങളില്‍ നടക്കും. 11ന് സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തെരുവില്‍ അന്തിയുറങ്ങുന്ന അനാഥര്‍ക്ക് കിടക്കയും പുതപ്പും വിതരണം ചെയ്യും. 12ന് ജില്ലയില്‍ എത്തിച്ചേരുന്ന യാത്രയുടെ വിജയത്തിനായി യുവമോര്‍ച്ചയുടെ മൂന്നൂറ് വാളണ്ടിയര്‍മാരും തയ്യാറായിക്കഴിഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ലാല്‍കൃഷ്ണ, സോബിന്‍ലാല്‍, വൈസ് പ്രസിഡന്റുമാരായ മഹേഷ് ചന്ദ്രന്, വിഷ്ണു പ്രസാദ്, സ്റ്റെഫി, സെക്രട്ടറിമാരായ ശരത്കുമാര്, ഹരി, രമ്യാകൃഷ്ണന്‍, ഗണേഷ്, സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: