ഏറ്റുമാനൂര്‍: ഭാരതീയ സംസ്കാരത്തിന്റെ അടിത്തറയില്‍ ഉറച്ചു നിന്നുകൊണ്ടുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ വളര്‍ച്ചയുണ്ടാകു എന്ന് പ്രശസ്ത സംഗീത സംവിധായകന് ആലപ്പിരങ്കനാഥ് പറഞ്ഞു.തപസ്യ കലാസാഹിത്യവേദി ജില്ലാ ഏകദിന പഠന ശിബിരം ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആത്യന്തികമായി വ്യക്തികളുടെ മാനസിക വികാസത്തിന് ഉപയുക്തമാകുന്ന തരത്തിലുള്ള സംഘടനാ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് തപസ്യ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി.ഗോപാലകൃഷ്ണന്,ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന്,തപസ്യ മേഖലാ വൈസ് പ്രസിഡന്റ് പി. എന്‍.ബാലകൃഷ്ണന്,ജില്ലാ ജനറല്‍ സെക്രട്ടറി ജയദേവ്.വി.ജി എന്നിവര്‍ പ്രസംഗിച്ചു.ജില്ലാ പ്രസിഡന്റ് കവനമന്ദിരം പങ്കജാക്ഷന്,സംസ്ഥാന സെക്രട്ടറി കല്ലറ അജയന്,ദേശീയ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ഡോ:സി.ഐ.ഐസക്ക് സി.രജിത്കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: