പാമ്പാടി: ജീവിതശൈലീരോഗങ്ങള്‍ മനുഷ്യവിഭവശേഷിയെ മാരകമാംവിധം നശിപ്പിക്കുകയാണെന്ന് എന്‍എസ്എസ് ഹ്യൂമന്‍ റിസോഴ്സസ് വിഭാഗം മേധാവി കെ.ആര്. രാജന്. പാമ്പാടി 215-ാം നമ്പര്‍ കരയോഗത്തില്‍ ‘നമ്മുടെ ആരോഗ്യം’ പദ്ധതിയും ആരോഗ്യ അവബോധന സമ്മേളനവും’ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജീവിതചര്യകളില്‍ പുന:ക്രമീകരണം നടത്തിയും, പഞ്ചശീലങ്ങള്‍ നടപ്പിലാക്കിയും ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുവാന്‍ ലക്ഷ്യമിടുന്ന നമ്മുടെ ആരോഗ്യം പദ്ധതി കേരളത്തിലെ അയ്യായിരത്തി അഞ്ഞൂറ് കരയോഗങ്ങളിലും നടപ്പാക്കുമെന്ന് കെ.ആര്. രാജന് പറഞ്ഞു. പാമ്പാടി മന്നം സാംസ്കാരിക കേന്ദ്രത്തിന് നടന്ന സമ്മേളനത്തില്‍ കരയോഗം പ്രസിഡന്റ് കെ.ആര്. ശശിധരന് നായര്‍ അദ്ധ്യക്ഷനായി. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ.എം ഗീതാദേവി ആരോഗ്യപഠനക്ലാസ്സ് നയിച്ചു. വനിതായൂണിയന്‍ പ്രസിഡന്റ് വത്സാ ആര്. നായര്‍, മേഖലാകണ്‍വീനര്‍ രാധാകൃഷ്ണന് നായര്‍, കരയോഗം സെക്രട്ടറി എസ.് അജിത്കുമാര്‍, എച്ച് ആര് കണ്‍വീനര്‍ ശ്രീകുമാര്‍ ഡി.മേനോന്, മനോജ്കുമാര്‍, ജോസഫ്.സി .ചേന്നാട്ടുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ആരോഗ്യപരിശോധനാക്യാമ്പും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: