നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാതയില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകി

Tuesday 26 September 2017 10:34 am IST

അങ്ങാടിപ്പുറം: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ പാതയില്‍ ചെറുകരക്കും അങ്ങാടിപ്പുറത്തിനുമിടയില്‍ കുന്നപള്ളിക്ക് സമീപം പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇന്നലെ രാവിലെ ഒരു ഗുഡ്‌സ് ട്രെയിന്‍ പോയതിന് ശേഷമാണ് പാളത്തില്‍ പൊട്ടല്‍ കണ്ടത്. ഇതിനു പിന്നാലെ എത്തേണ്ട പാസഞ്ചര്‍ ട്രെയിന്‍ വരുന്നതിന് മുമ്പ് പാളത്തിലെ വിള്ളല്‍ കണ്ടെത്തിയത് വന്‍ദുരന്തമാണ് ഒഴിവാക്കിയത് പിന്നീട് രാജാറാണി എക്‌സ്പ്രസ്സ് അടക്കം ഈ റൂട്ടില്‍ ഓടുന്ന എല്ലാ ട്രെയിനുകളും വൈകിയാണ് ഓടിയത്. അധികൃതര്‍ സ്ഥലത്തെത്തി റെയില്‍പാളത്തില്‍ അറ്റകുറ്റപണികള്‍ ചെയ്തു ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കിയെങ്കിലും അങ്ങാടിപ്പുറത്തിനും ചെറുകരക്കുമിടയില്‍ വേഗതകുറച്ചാണ് ട്രെയിനുകള്‍ ഓടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.