പ്യോംഗ്യാഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോംഗ് ഹോ. അതിനാല്‍ പ്രതിരോധനടപടികള്‍ സ്വീകരിക്കാന്‍ ഉത്തരകൊറിയയ്ക്ക് എല്ലാവിധ അവകാശങ്ങളുമുണ്ട്. ഉത്തരകൊറിയയ്ക്കു ഭീഷണി ഉയര്‍ത്തുന്ന അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയാണ് തങ്ങള്‍ക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ചതെന്ന് ലോകരാജ്യങ്ങള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഉത്തരകൊറിയയ്ക്കു മുകളിലൂടെ അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ പറത്തിയിരുന്നു.
അതേസമയം ഉത്തരകൊറിയ ഉന്നയിച്ച ആരോപണങ്ങള്‍ പാടെ തള്ളി അമേരിക്ക രംഗത്ത് വന്നു. ഉത്തര കൊറിയയ്ക്കെതിരെ തങ്ങള്‍ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അനാവശ്യമായ ആരോപണങ്ങളാണ് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രിയുടേതെന്ന് പെന്റഗണ്‍ വക്താവ് സാറാ സാന്റേഴ്സ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: