പത്തനാപുരം: കാര്യറ സര്‍ക്കാര്‍മുക്ക് പുത്തൂര്‍ക്കര ക്രിസ്തുരാജ് പള്ളിയുടെയും സമീപത്തെ കാര്യറ മുസ്ലീം ജമാ അത്തിന്റെയും വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. സര്‍ക്കാര്‍മുക്ക് ജങ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ വഞ്ചിപ്പെട്ടിയുടെ പൂട്ട് പൊളിച്ച്, ഉള്ളിലെ കവറും പണവും അപഹരിക്കുകയായിരുന്നു. നാലായിരം രൂപയിലധികം നഷ്ടമായിട്ടുള്ളതായി അധികൃതര്‍ പറയുന്നു. ക്രൈസ്തവ ദേവാലയത്തിന്റെ വഞ്ചിപ്പെട്ടിയുടെ രണ്ട് ഇരുമ്പ് കതക് പൊളിച്ചാണ് പണം അപഹരിച്ചത്. അയ്യായിരത്തിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. പള്ളിയുടെ ഉള്ളിലെ നേര്‍ച്ചപ്പെട്ടിയിലെ പണവും കവര്‍ന്നിട്ടുണ്ട്. പുനലൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: