നെയ്യാറ്റിന്‍കര: ചെങ്കല്‍ നെടുങ്കുളത്ത് ഏലായില്‍ സായി കൃഷ്ണ പബ്ളിക് സ്കൂളിന്റെ നേതൃത്വത്തില്‍ കൊയ്തുസല്വം. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നെടുങ്കുളത്തില് ഏലായിലെ രണ്ടേക്കറോളം വരുന്ന സ്ഥലത്ത് കൃഷിയിറക്കി. ഇതിന്റെ വിളവെടുപ്പ് ഇന്നലെ കൊയ്ത്ത് മഹോത്സവം എന്ന പേരില്‍ പാടത്ത് നടന്നു. കൃഷിയിറക്കിയ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യപകരുടെയും സാന്നിദ്ധ്യത്തില്‍ പാറശ്ശാല എംഎല്‍എ സി.കെ ഹരീന്ദ്രന്‍ കൊയ്ത്തുത്സവും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.സ്കൂള്‍ എം.ഡി രാജശേഖരന് നായര്‍ അദ്ധ്യക്ഷത വഹിച്ചു.തുടര്‍ന്നു നടന്ന വിളവെടുപ്പ് മുന്‍ രാജ്യസഭാംഗവും ഹരിത കേരള മിഷന് വൈസ് ചെയര്‍പേഴ്സനുമായ ഡോ ടി.എന്‍ സീമ നെല്ക്കതിര് കൊയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു, നെയ്യാറ്റിന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഹീബ, നെയ്യാറ്റിന്‍കര ലത്തിന് രൂപത വികാരി ജനറല്‍ ഫാ. ജി ക്രിസ്തുദാസ്, സ്കൂള്‍ ചെയര്മാന് രാധാരാജശേഖരന്, മാനേജര്‍ മോഹന്‍ കുമാര്‍, അക്കാദമിക് ഡയറക്ടര്‍ രാധാകൃഷ്ണന്, പ്രിന്‍സിപ്പല്‍ ടി.രേണുക. തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: