ശിവഗിരിയില്‍ അന്തര്‍ദേശീയ നാരായണ സംഗമം

Tuesday 26 September 2017 2:17 pm IST

വര്‍ക്കല: ശിവഗിരി മഹാസമാധി മന്ദിര ഗുരുദേവ പ്രതിഷ്ഠാ കനക ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന അന്തര്‍ ദേശിയ ശ്രീനാരായണ പ്രസ്ഥാന സംഗമം ഒക്ടോബര്‍ 1, 2, 3 തിയതികളില്‍ ശിവഗിരിയില്‍ നടക്കും. ഒക്ടോബര്‍ 1ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ഭദ്രദീപം തെളിക്കും. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മുഖ്യാതിഥിയായിരിക്കും. ധര്‍മ്മ സംഘം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, എന്നിവര്‍ അനുഗ്രഹ പ്രസംഗങ്ങള്‍ നടത്തും. സ്വാമി സച്ചിതാനന്ദ തയ്യാറാക്കിയ ശ്രീ നാരായണ ഗുരു ഹിന്ദി പതിപ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ഉച്ചക്ക് 2 ന് ലോക സമാധാനം ശ്രീനാരായണ ദര്‍ശനത്തിലൂടെ എന്ന സെമിനാര്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഉമ്മന്‍ ചാണ്ടി അദ്ധ്യക്ഷത വഹിക്കും. സ്വാമി ശിവസ്വരൂപാനന്ദ സ്വാമി ഋതംഭരാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാമി ഗീതാനന്ദ രചിച്ച മഹാസമാധി മന്ദിര സ്മൃതിയുടെ പുന:പ്രകാശനം ഗോകുലം ഗോപാലന്‍ നിര്‍വ്വഹിക്കും.വൈകിട്ട് 7ന് സമാധി അങ്കണത്തില്‍ നടക്കുന്ന ജപം, ധ്യാനം, പ്രവചനം എന്നിവ സ്വാമി സച്ചിതാനന്ദ, സ്വാമി ഗുരു പ്രകാശം എന്നിവര്‍ നയിക്കും. രാത്രി 8 ന് ശ്രീനാരായണ ഗുരു ഡോക്യൂമെന്ററി പ്രദര്‍ശനവും സ്‌നേഹ സംഗമവും നടക്കും. 2 ന് രാവിലെ 10 ന് ആഗോള ശ്രീനാരായണ പ്രസ്ഥാന സംഗമം കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും.എസ്എന്‍ഡിപിയോഗം പ്രസിഡന്റ് ഡോ.എം.എന്‍ സോമന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ.ബി.അശോക് പ്രബന്ധം അവതരിപ്പിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സ്വാമി സാന്ദ്രാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ സ്വാമി വിശാലാ നന്ദ, എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് 2 ന് ബിനോയ് വിശ്വത്തിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം സ്വാമി സച്ചിതാനന്ദ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരുദേവന്റ ഏക ലോക ദര്‍ശനത്തെ കുറിച്ച് തെലുങ്കാന യൂണിവേഴ്‌സിസിറ്റി വൈസ് ചാന്‍സിലര്‍ സത്യനാരായണന്‍ പ്രബന്ധം അവതരപ്പിക്കും. രാത്രി 8ന് അറിവിലേക്ക് ഒരു ചുവട് വയ്പ്പ്, സ്‌നേഹ സംഗമം എന്നിവ നടക്കും. 3 ന് രാവിലെ 10ന് നടക്കുന്ന അഖിലേന്ത്യ സമ്മേളനം സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടന ചെയ്യും. തുഷാര്‍ വെള്ളാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും. എസ്.സുവര്‍ണ്ണകുമാര്‍, രാജേന്ദ്രബാബു, സ്വാമി സച്ചിതാനന്ദ എന്നിവര്‍ സംസാരിക്കും.ഇന്ത്യക്കകത്തും പുറത്തുമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അഞ്ച് പ്രതിനിധികള്‍ വീതവും കേരളത്തിലെ വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളായ രണ്ട് പ്രതിനിധികള്‍ക്കുമാണ് സംഗമത്തില്‍ പങ്കെടുക്കാവുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭാരവാഹികള്‍ 30 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിവരങ്ങള്‍ക്ക് 94474073,94460658 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്. വാര്‍ത്താ സമ്മേളനത്തില്‍ സ്വാമി സാന്ദ്രാനന്ദ, സ്വാമി സച്ചിതാനന്ദ, സ്വാമി വിശാലാനന്ദ, അഡ്വ.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.