തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ശുചീകരണ തൊഴിലാളികളെ പുറത്ത് നിന്നെത്തിയ രണ്ടു പേര് മര്‍ദിച്ചു. സാരമായി പരിക്കേറ്റ ഇവര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.പേപ്പര്‍, കരിയിലകള്‍ തുടങ്ങിയ പരിസര മാലിന്യങ്ങള്‍ സിഡിസിയ്ക്ക് പുറകിലുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപത്തെ കുഴിയില്‍ നിക്ഷേപിച്ച് കത്തിച്ച് കുഴിച്ച് മൂടുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ പരിസര മാലിന്യങ്ങള്‍ കുഴിച്ച് മൂടുന്ന സമയത്താണ് പരിസര വാസികളെന്ന് പറഞ്ഞ് രണ്ടു പേര് അതിക്രമിച്ച് കയറി ജീവനക്കാരെ തടയുകയും അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത്. മൂന്ന് ശുചീകരണ തൊഴിലാളികള്‍ക്കും പെട്ടി ഓട്ടോ ഡ്രൈവര്‍ക്കും മര്‍ദനമേറ്റു.മെഡിക്കല്‍കേളേജ് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: