തിരുവനന്തപുരം: താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തില്‍ മന്നംഭവനദാനപദ്ധതിയില്പ്പെടുത്തി പൂര്‍ത്തിയാക്കിയ ആദ്യ ഭവനത്തിന്റെ താക്കോല്‍ കൈമാറി. കേളേശ്വരം എന്‍എസ്എസ് കരയോഗത്തിലെ ഗോപാലകൃഷ്ണന്നായര്ക്കാണ് യൂണിയന് പ്രസിഡന്റ് സംഗീത്കുമാര്‍ താക്കോല്‍ കൈമാറിയത്. 5 വര്‍ഷംകൊണ്ട് ഭവനരഹിതരായ കരയോഗാംഗങ്ങള്ക്കായി 200 വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുവാനാണ് താലൂക്ക് യൂണിയന് തീരുമാനിച്ചിരിക്കുന്നത്. ഒരു ഭവനത്തിന് 2 ലക്ഷം രൂപവീതമാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്.
യോഗത്തില്‍ താലൂക്ക് എന്‍എസ്എസ് കരയോഗത്തിന്റെ വൈസ് പ്രസിഡന്റ് എം. വിനോദ്കുമാര്‍, മേഖലാ കണ്‍വീനര്‍ റ്റി.ജി. നായര്‍, യൂണിയന് ഇന്‍സ്പെക്ടര്‍ വിജു. വി. നായര്‍,വനിതാ യൂണിയന് പ്രസിഡന്റ് എം. ഈശ്വരിയമ്മ, കരയോഗം പ്രസിഡന്റ് ഹരികുമാര്‍, സെക്രട്ടറി ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: