തിരുവനന്തപുരം : വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട് മൂന്ന് തീയതികളില്‍ പിറ്റിപി നഗറിലെ സോഷ്യല്‍ ഫോറസ്ട്രി കോംപ്ലക്സ് ജില്ലാ വനവിജ്ഞാപന കേന്ദ്രത്തില്‍ നടത്തും. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത ഹൈസ്കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവരെ സംസ്ഥാന മത്സരത്തില്‍ പങ്കെടുപ്പിക്കും. വിവരങ്ങള്‍ക്ക
പ്രതികരിക്കാൻ ഇവിടെ എഴുതുക: