സ്‌കൂള്‍ കുട്ടികള്‍ക്ക് ബൈബിള്‍ വിതരണം: പ്രതിഷേധിച്ചു

Tuesday 26 September 2017 2:37 pm IST

വിളപ്പില്‍: സ്‌കൂള്‍ കുട്ടികള്‍ക്ക് ബൈബിള്‍ വിതരണം ചെയ്ത സംഭവത്തില്‍ ഹിന്ദു ഐക്യവേദി കാട്ടാക്കട താലൂക്ക് സമിതി പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി പി.എസ് പ്രേംകുമാറിന്റെ നേത്യത്വത്തില്‍ താലൂക്ക് സമിതി നേതാക്കള്‍ സ്‌കൂള്‍ ഓഫീസിലെത്തിയാണ് പ്രതിക്ഷേധമറിയിച്ചത്.വിളപ്പില്‍ശാല കുന്നുംപുറത്ത് പ്രവര്‍ത്തിക്കുന്ന ഫേണ്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വെള്ളിയാഴ്ച ബൈബിളുകള്‍ വിതരണം ചെയ്തത്. മത പരിവര്‍ത്തനത്തിന്റെ ആദ്യപടിയാണ് സൗജന്യ ബൈബിള്‍ വിതരണമെന്ന് നേതാക്കള്‍ ആരോപിച്ചു. എല്‍കെജി മുതല്‍ നാലാം ക്ലാസുവരെയുള്ള സ്‌കൂളില്‍ അഞ്ഞൂറോളം കുട്ടികളാണ് പഠിക്കുന്നത്. ക്രിസ്ത്യന്‍ മിഷണറിമാര്‍ എത്തിച്ച ബൈബിളുകള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകര്‍ വഴിയാണ് ക്ലാസ് നടക്കവെ കുട്ടികള്‍ക്ക് നല്‍കിയത്. ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി സുഭാഷ് വിളപ്പില്‍, അനില്‍കുമാര്‍ എന്നിവരും സ്‌കൂളിലെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.