യുവമോര്‍ച്ച ഉപരോധിച്ചു

Tuesday 26 September 2017 2:38 pm IST

തിരുവനന്തപുരം: യുവമോര്‍ച്ച തിരുവനന്തപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വലിയതുറ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ചു. വെള്ളവും വെളച്ചവുമില്ലാതെ തീരദേശ സ്‌പെഷ്യാലിറ്റിയുടെ സ്ത്രീകളുടെ വാര്‍ഡ് പൂട്ടുകയും ഇവരെ പുരുഷന്മാരുടെ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാതെയും പരിസരം കാടുകയറി നശിക്കുകയും സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാവുകയും ചെയ്തു. സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഭാഗമായി ഇവിടെ എക്‌സ്‌റേ മെഷീനുള്ള മുറി ഒരുക്കിയിട്ടുണ്ടെങ്കിലും മെഷീന്‍ എത്തിച്ചിട്ടില്ല. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് ഉപരോധം നടത്തിയത്. വിഷയങ്ങള്‍ക്ക് പരിഹാരം കാണാമെന്ന മെഡിക്കല്‍ ഓഫീസറുടെ രേഖാമൂലമുള്ള ഉറപ്പിന്മേല്‍ ഉപരോധം അവസാനിപ്പിച്ചു. യുവമോര്‍ച്ച തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് മഞ്ചിത്തിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറി നന്തു, മണ്ഡലം ഏര്യ ഭാരവാഹികളായ ശ്രീകുമാര്‍, ഹരി, റ്റിറ്റു, രാജേഷ്, അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.