ഗുണ്ട അറസ്റ്റില്‍

Tuesday 26 September 2017 2:39 pm IST

പോത്തന്‍കോട്: ജോലികഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന പോലീസുകാരനെ ആക്രമിച്ച കേസില്‍ ഗുണ്ട അറസ്റ്റില്‍. കാട്ടായിക്കോണം ശാസ്താംവട്ടം പന്നിച്ച വിള വീട്ടില്‍ ശ്രീകാന്ത് (32) നെ ആണ് പോത്തന്‍കോട് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ശാസ്താംവട്ടം ജംഗ്ഷനില്‍ വച്ച് സ്ത്രീയെ തടഞ്ഞു നിര്‍ത്തുകയും വീട് കയറി ആക്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ മാസം 27നു മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഡ്രൈവറെ ആക്രമിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായത്. നിരവധി കേസിലെ പ്രതിയാണ് ഇയ്യാള്‍. പോത്തന്‍കോട് സിഐ എസ്. ഷാജി, എസ് ഐ അശ്വിനി, ഗ്രേഡ് സബ് ഇന്‍സ്‌പെക്ടറായ രവീന്ദ്രന്‍, എ എസ്‌ഐ. അനില്‍കുമാര്‍, രാജേന്ദ്രന്‍, പോലീസുകാരായ വിനീഷ്, ആല്‍ബിന്‍, ഹോം ഗാര്‍ഡ് ബാബു എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.