ചേര്‍ത്തല: തണ്ണീര്‍മുക്കം റോഡിന്റെ പുനര്‍നിര്‍മാണം അടുത്ത ആഴ്ച തുടങ്ങുമെന്നു പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. ഇതിനു മുന്നോടിയായി റോഡിന്റെ ലവല്‍സ് എടുക്കുന്ന പ്രവര്‍ത്തനം തുടങ്ങി.
റോഡരികിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനു വൈദ്യുതി ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ട്. 12.8 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലാണ് ആറു കിലോമീറ്റര്‍ ദൂരം റോഡ് പുനര്‍നിര്‍മിക്കുന്നത്. നിലവില്‍ വെള്ളക്കെട്ടുള്ള ഭാഗത്തെല്ലാം കാന നിര്‍മിക്കും. വെള്ളം ഒഴുകുന്ന രണ്ടു കലുങ്കുകള്‍ വിസ്തൃതി കൂട്ടി പുനര്‍നിര്‍മിക്കും.
റോഡ് ഉയര്‍ത്തേണ്ട സ്ഥലങ്ങളില്‍ ഉയര്‍ത്തുകയും കല്‍ക്കെട്ട് ആവശ്യമായ സ്ഥലങ്ങളില്‍ അവ നിര്‍മിക്കുകയും ചെയ്യും. റോഡിന് ഇരുവശവുമുള്ള പുറമ്പോക്ക് കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കും. ഇതു പ്രയോജനപ്പെടുത്തി നടപ്പാതയും പാര്‍ക്കിങ് സ്ഥലവും ബസ്ബേയും നിര്‍മിക്കും. പ്രധാനപ്പെട്ട വളവുകളില്‍ ആവശ്യമായ ട്രാഫിക് മുന്നറിയിപ്പുകളും മറ്റും സ്ഥാപിക്കുന്നതിനും പണം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: