മാതൃകയായി സ്റ്റേഷനിലെ ജൈവകൃഷി

Tuesday 26 September 2017 7:37 pm IST

മുഹമ്മ: നാടിനു മാതൃകയായി മണ്ണഞ്ചേരി പോലീസ് സ്റ്റേഷന്‍ വളപ്പിലെ ജൈവ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്. പോലീസുകാരും സഹായികളും ചേര്‍ന്ന് സ്റ്റേഷന്‍ പരിസരത്തെ കാടുകള്‍ വെട്ടിത്തെളിച്ചാണ് കൃഷിക്ക് പര്യാപ്തമാക്കിയത്. പയര്‍, പടവലം, ചീര, വെണ്ട, വഴുതന, പീച്ചില്‍, പച്ചമുളക് തുടങ്ങിയ വിളവെടുപ്പിന് പാകമായി. ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്കിടയിലും ആത്മാര്‍ത്ഥമായ അദ്ധ്വാനത്തിലൂടെയാണ് പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവെടുക്കാന്‍ പോലീസുകാര്‍ക്ക് കഴിഞ്ഞത്. ജൈവ കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമായ സമൂഹ മഠം ശശി, മണ്ണഞ്ചേരി കൃഷി ഓഫിസര്‍ ജി.വി. രജി, കലവൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ നഴ്‌സറി ഉടമ എ.വി. സുനില്‍ എന്നിവര്‍ പിന്തുണ നല്‍കി. പയറിന്റെ വിളവെടുപ്പ് കൃഷി ഓഫിസര്‍ രജി നിര്‍വ്വഹിച്ചു. എസ്‌ഐ ഷൈജു ഇബ്രാഹിം, പോലീസുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.