പുകപ്പുരയ്ക്കും വീടിനും തീ പിടിച്ചു; നാല് ലക്ഷം രൂപയുടെ നഷ്ടം

Tuesday 26 September 2017 8:35 pm IST

തൊടുപുഴ: പുകപ്പുരയ്ക്കും വീടിനും തീപിടിച്ച് അഞ്ഞൂറ് കിലോ റബ്ബര്‍ഷീറ്റും എണ്ണൂറ് കിലോ ഒട്ടുപാലും കത്തി നശിച്ചു. വെട്ടിമറ്റം അടപ്പൂര്‍ റെജി ജോണിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. പഴയവീടും പുകപ്പുരയുമാണ് ആദ്യം കത്തിയത്. പുകപ്പുരയിലുണ്ടായിരുന്ന അഞ്ഞൂറ് കിലോ റബ്ബര്‍ ഷീറ്റും എണ്ണൂറ് കിലോ ഒട്ടുപാലും കത്തിനശിച്ചതായി തൊടുപുഴയിലെ ഫയര്‍ഫോഴ്‌സ് സംഘം അറിയിച്ചു. ഇന്നലെ രാവിലെ 11നാണ് തീപ്പിടിത്തമുണ്ടായത്. രണ്ട് മണിക്കൂര്‍ പരിശ്രമിച്ചതിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപ്പിടിത്തത്തില്‍ നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.