ഏറ്റുമാനൂര്‍: ജിഹാദി -ചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജന രക്ഷായാത്രയുടെ ഭാഗമായി ഒക്ടോ. 12 ന് ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് നടത്തുന്ന പദയാത്രയുടെ നിയോജക മണ്ഡലത്തിലെ മുന്നൊരുക്കങ്ങളുടെ അവലോകന യോഗം നടന്നു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന് അദ്ധ്യക്ഷനായ യോഗം ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാ വിജയന്, മണ്ഡലം ജന.സെക്രട്ടറിമാരായ ആന്റണി അറയില്‍, അനീഷ് വി.നാഥ് എന്നിവര്‍ സംസാരിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ജന രക്ഷായാത്രയുടെ പ്രചരണ പരിപാടികള്‍ ഏകോപിപ്പിക്കാന്‍ പേരൂര്‍ കെ.ജി.മുരളീധരന്റെ നേതൃത്വത്തില്‍ 14 അംഗ സമിതി രൂപികരിച്ചു.
ജനരക്ഷായാത്രയുടെ പ്രചരണത്തിനായി ഒക്ടോ. 1 ന് ബിജെപി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂരില്‍ വാഹന പ്രചരണ യാത്ര നടത്താന്‍ നിശ്ചയിച്ച വിവരം പ്രസിഡന്റ് സുരേഷ് നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: