രാജു നാരായണസ്വാമിക്ക് നോട്ടീസ്

Tuesday 26 September 2017 10:30 pm IST

കൊച്ചി: ഹൈക്കോടതിയുടെ നോട്ടീസ് നല്‍കാനെത്തിയ ദൂതനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് കാണിച്ചാണ് നോട്ടീസ്. കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട കേസില്‍ നോട്ടീസ് നല്‍കാനെത്തിയ ദൂതനെ രാജു നാരായണ സ്വാമി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. രാജു നാരായണ സ്വാമി ഫോണില്‍ വിളിച്ച് തനിക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചില ജഡ്ജിമാരുടെ പേരുകള്‍ പറഞ്ഞ് ഇവരെ തനിക്കു പരിചയമുണ്ടെന്ന് പറഞ്ഞെന്നും വ്യക്തമാക്കി സെപ്തംബര്‍ 25 ന് ദൂതന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഡിവിഷന്‍ ബെഞ്ച് നടപടിയെടുക്കാതിരിക്കാന്‍ കാരണം തേടി നോട്ടീസ് നല്‍കിയത്. സ്വാമിക്കെതിരായ ആരോപണം ശരിയാണെങ്കില്‍ നീതി നിര്‍വഹണം തടസപ്പെടുത്തിയെന്ന് വിലയിരുത്തേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കേസ് ഒക്ടോബര്‍ നാലിന് ഡിവിഷന്‍ ബെഞ്ച് വീണ്ടും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.