കണ്ണൂര്‍: സംഗീതജ്ഞനും സംഗീതസംവിധായകനും ചലച്ചിത്രപിന്നണി ഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന് സംഗീതരംഗത്തെ അമ്പത് വര്‍ഷത്തെ സമഗ്രസംഭാവനകളെ മാനിച്ച് പെരിഞ്ചല്ലൂര്‍ സംഗീതസഭ 2017 ഒക്ടോബര്‍ ഒന്നിന് പട്ടും വളയും വീരശൃഖലയും നല്കി ആദരിക്കുന്നു. ഒന്നിന് കാലത്ത് 11 മണിക്ക് രാജരാജേശ്വരക്ഷേത്രസന്നിധിയില് കൊട്ടുംപുറത്ത് വെച്ചാണ് ആദരിക്കുന്നത്. വൈകീട്ട് സംഗീതസഭാ ഹാളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പോത്താംകണ്ടം ആനന്ദാശ്രമം മഠാധിപതി കൃഷ്ണാനന്ദഭാരതി വിശിഷ്ടാതിഥിയായിരിക്കും. തുടര്‍ന്ന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതകച്ചേരിയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.വി.രാജശേഖരന്, വിജയ് നീലകണ്ഠന്, അശോകന്, ശിവസുബ്രഹ്മണ്യന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: