കണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 2017-19 വര്‍ഷത്തെ സംസ്ഥാന പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ടി.നസീറുദ്ദീനും സഹഭാരവാഹികള്‍ക്കും സ്വീകരണം നല്കുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്ന് സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജില്ലാ വ്യാപാരഭവനിലേക്ക് ഘോഷയാത്രയില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികളെ ആദരിക്കും. വ്യാപാരികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ജില്ലാകമ്മറ്റി ആവിഷ്കരിച്ചിട്ടുള്ള ജീവകാരുണ്യപദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനവും യോഗത്തില്‍ വെച്ച് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ദേവസ്യമേച്ചേരി, പി.ബാഷിത്. എം.പി.തിലകന്, രാജന് തീയറേത്ത്, എം.ആര്. നൗഷാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: