ചക്കരക്കല്ല്: പൊതുവാച്ചേരി മണിക്കിയില്‍ ഭഗവതിക്ഷേത്രത്തില്‍ നിര്‍മിച്ച കുളത്തിന്റെ സമര്‍പ്പണം നടന്നു. തന്ത്രി വെള്ളൂരില്ലത്ത് പരമേശ്വരന് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട 24 നദികളില്‍നിന്ന് ശേഖരിച്ച ജലം ക്ഷേത്രക്കുളത്തിലെ ജലവുമായി ലയിപ്പിച്ചു. നദിയില്നിന്നെടുത്ത അപൂര്‍വ കല്ലുകള്‍ ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനകത്ത് പ്രദര്‍ശിപ്പിച്ചു. മേല്‍ശാന്തി വെള്ളൂരില്ലത്ത് ശങ്കരനാരായണന് നമ്പൂതിരി, അപൂര്‍വാശ്രമം അമ്മ, കൃഷ്ണന് പോറ്റി, സി.കൃഷ്ണന്, പ്രവീണ്‍ പനോന്നേരി, എം.രാമചന്ദ്രന് നമ്പ്യാര്‍, ട്രസ്റ്റിമാരായ ഇ.ജി.സേതുമാധവന്, ഗംഗാധര മാരാര്‍, പ്രസിഡന്റ് പി.കെ.വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. വൈകീട്ട് ക്ഷേത്രത്തില്‍ സഹസ്രദീപ പ്രോജ്വലനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: