ജില്ലയില്‍ ആയിരംപേര്‍ക്ക് ആര്‍ട് ഓഫ് ലിവിംഗ് പരിശീലനം നല്‍കും

Tuesday 26 September 2017 11:06 pm IST

കണ്ണൂര്‍: 'ജീവനകലയെ അടുത്തറിയുക, അനുഭവിച്ചറിയുക' എന്ന സന്ദേശവുമായി ഒക്ടോബര്‍ 5 മുതല്‍ 8 വരെ നീളുന്ന ആര്‍ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ രാജാസ് ബില്‍ഡിങ്ങില്‍ യോഗ പരിശീലനം നടക്കും. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ ആര്ട്ട് ഓഫ് ലിവിങ് കേന്ദ്രങ്ങളും സംയുക്തമായി നടത്തുന്ന ഈ ബൃഹത്ത് പരിപാടിയില്‍ 18 വയസ്സുതികഞ്ഞ ആര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനം ലഭിക്കും. ബാംഗഌര്‍ വ്യക്തിവികാസകേന്ദ്രയിലെ പ്രമുഖ പരിശീലകരായിരിക്കും ഈ പ്രത്യേക പരിശീലനത്തിന് നേതൃത്വം നല്‍കുക. ഫോണ്‍: 9400114174.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.