കോഴിക്കോട്: സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്. അരവിന്ദാക്ഷന് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച വൈകുന്നേരമാണ് ആരോഗ്യനില മോശമായതനേത്തുടര്ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൃതദേഹം കോട്ടയത്തേക്ക് കൊണ്ടു പോയി. സംസ്കാരം ഇന്നു വൈകിട്ട് നാലിന് തിരുനക്കരയിലെ വീട്ടുവളപ്പില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: