തിരുവനന്തപുരം: പറവൂരിലെ വിവാദ പ്രസംഗത്തിന്റെ പേരില്‍ കേസ് നേരിടുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല, വി.ഡി. സതീശന് എംഎല്‍എക്കെതിരെ കേരള വനിതാ കമ്മീഷനില്‍ പരാതി നല്കി.
അടിസ്ഥാനരഹിതമായ പരാതി നല്‍കിയതിലൂടെ എംഎല്‍എ തന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിലവിലുള്ള കേസിന്റെ വിശദാംശങ്ങള്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് വാങ്ങുകയും എംഎല്‍എയെ വിളിച്ചുവരുത്തി അനേ്വഷണം നടത്തുകയും വേണം.
താന്‍ പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലെന്നും എംഎല്‍എ പ്രസംഗം കേട്ടിട്ടില്ലെന്നും ശശികല ചൂണ്ടിക്കാട്ടി. പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: