ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

Wednesday 27 September 2017 10:09 am IST

മുംബൈ: നേട്ടത്തോടെയാണ് ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 16 പോയന്റ് നഷ്ടത്തില്‍ 31583ലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് 9858ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1104 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 511 ഓഹരികള്‍ നഷ്ടത്തിലുമാണ്. മാരുതി സുസുകി, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക് തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ, ലുപിന്‍, ടാറ്റ സ്റ്റീല്‍, എല്‍ആന്റ്ടി, വിപ്രോ, സിപ്ല, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.