അഞ്ചല്‍: പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും റോഡുകളുടെ ഇപ്പോഴത്തെ സ്ഥിതി വളരെ പരിതാപകരമാണെന്നും മന്ത്രി ജി.സുധാകരന് പ്രസ്താവിച്ചു. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും അനുവദിച്ച 15 കോടി ചെലവഴിച്ച് പുനര്‍നിര്‍മ്മിക്കുന്ന-കടയ്ക്കല്‍ – ചെങ്ങമനാട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ.പി.പ്രഭാകരന്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.സി.ബിനു, സരോജാദേവി, അഞ്ചല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജ ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.ശ്രീലക്ഷ്മി, കെ.ഷിബു, പി.വി.പ്രശാന്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഉമേഷ് ബാബു, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, സി.മോഹനന് പിള്ള, ലിജു ജമാല്‍, വി.എസ്.സതീശ് മുതലായവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: