കരുനാഗപ്പള്ളി: മുദ്ര ലോണ്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് തഴവയിലെ ചെറുകിട സംരംഭകര്‍ ധനലക്ഷ്മി ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി. ആര്‍എസ്എസ് ഗ്രാമജില്ലാ സഹകാര്യവാഹ്— ആര്. രാജേഷ് ഉദ്ഘാടാനം ചെയ്തു. ചെറുകിട സംരംഭകരോട് ബാങ്ക് മാനേജരുടെ നിഷേധാത്മക നിലപാട് തിരുത്തി അര്‍ഹരായവര്‍ക്ക് ലോണ്‍ നല്‍കണം. വാഹനങ്ങള്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന തഴവ പ്രദേശം സ്പെയര്‍പാര്‍ട്സ് വ്യാപാരത്തിന് പറ്റിയതല്ല എന്നു ആര്‍ബിഐയെ തെറ്റിദ്ധരിപ്പിച്ച ബാങ്ക് മാനേജര്‍ നിലപാട് തിരുത്താന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സമരപരിപാടിയില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.വി. സനല്‍, ഒബിസി മോര്‍ച്ച ജില്ല സെക്രട്ടറി പ്രകാശ് പാപ്പാടി, ബിജെപി മേഖല പ്രസിഡന്റ്— സുനില്‍ സാഫല്യം, മണ്ഡലം കമ്മിറ്റി അംഗം അജയകുമാര്‍ വാഴപ്പള്ളി, വിമല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: