തുഞ്ചന്‍ വിദ്യാരംഭ കലോത്സവത്തിന് തിരിതെളിഞ്ഞു

Wednesday 27 September 2017 2:11 pm IST

തിരൂര്‍: തുഞ്ചന്‍ വിദ്യാരംഭ കലോത്സവത്തിന് തിരിതെളിഞ്ഞു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും സഹകരണത്തോടെയാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം നടന്‍ ജയറാം ഉദ്ഘാടനം ചെയ്തു. തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി.വാസുദേവന്‍ നായര്‍ അദ്ധ്യക്ഷനായി. ചാത്തനാത്ത് അച്യുതനുണ്ണി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് കര്‍ണാടക സംഗീത കച്ചേരിയും മോഹിനിയാട്ടക്കച്ചേരിയും നടന്നു. ഇന്ന് വൈകിട്ട് നാലിന് സി.രാധാകൃഷ്ണന്‍ വിദ്യാരംഭ പ്രഭാഷണം നടത്തും. ശേഷം ഉഡുപ്പി ഹണ്‍ടെ യക്ഷവൃന്ദ യക്ഷഗാനം അവതരിപ്പിക്കും. 28ന് വൈകിട്ട് നാലിന് സാറാ ജോസഫ്, എം.എന്‍. കാരശ്ശേരി എന്നിവര്‍ വിദ്യാരംഭ പ്രഭാഷണം നടത്തും. 7.30ന് നൃത്തനൃത്യങ്ങള്‍ അരങ്ങേറും. 29ന് വൈകിട്ട് നാലിന് തമിഴ് ചലച്ചിത്രം റേഡിയോപെട്ടി പ്രദര്‍ശനവും ആറിന് കാവ്യകേളിയും നടക്കും. 30ന് രാവിലെ അഞ്ചിന് കുട്ടികളുടെ വിദ്യാരംഭം ആരംഭിക്കും. 9.30ന് കവികളുടെ വിദ്യാരംഭം, വൈകിട്ട് 3.30ന് ബംഗാളി ചലച്ചിത്രം നൗകാഡുബി പ്രദര്‍ശനം, ആറിന് ഇരയിമ്മന്‍തമ്പി കൃതികളുടെ അവതരണം, 7.30ന് കുച്ചിപ്പുടി എന്നിവയുമുണ്ടാകും. എല്ലാവര്‍ഷവും ആയിരങ്ങളാണ് തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കുറിക്കുന്നത്. ഇതിന് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.