സ്വദേശാഭിമാനി നാടുകടത്തല്‍ ദിനാചരണം

Wednesday 27 September 2017 2:22 pm IST

നെയ്യാറ്റിന്‍കര: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 107-ാം നാടുകടത്തല്‍ ദിനാചരണം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നു. നെയ്യാറ്റിന്‍കര സ്വദേശാഭിമാനി പാര്‍ക്കിലെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തി. നെയ്യാറ്റിന്‍കര നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന നാടുകടത്തല്‍ ദിനാചരണത്തിന് ചെയര്‍ പേഴ്‌സണ്‍ ഡബ്ല്യൂ ആര്‍.ഹീബയും, വൈസ് ചെയര്‍മാന്‍ കെ.കെ. ഷിബുവും നേതൃത്വം നല്‍കി. തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വദേശാഭിമാനിയുടെ ജന്മഗൃഹമായ കൂടില്ലാവീട്ടില്‍ നടന്ന ദിനാചരണം എംഎല്‍എ കെ. ആന്‍സലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അജിബുധന്നൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ. ഉണ്ണികൃഷ്ണന്‍, കൊടങ്ങാവിള വിജയകുമാര്‍, അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുനില്‍കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്അവനീന്ദ്രകുമാര്‍, ബിജെപി സംസ്ഥാനസമിതി അംഗം അതിയന്നൂര്‍ ശ്രീകുമാര്‍, ശശിധരന്‍നായര്‍, പഞ്ചായത്ത് മെമ്പര്‍മാരായ സജി, ഷിജു, സിന്ധു, രാജ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നെയ്യാറ്റിന്‍കര ജേര്‍ണലിസറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കൂടില്ലാ വീട്ടില്‍ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ദീപശിഖാ പ്രയാണം സ്വദേശാഭിമാനി പാര്‍ക്കില്‍ സമാപിച്ചു. ജേര്‍ണലിസ്റ്റ് ഫോറം രക്ഷാധികാരി എ.പി. ജിനന്‍, സെക്രട്ടറി സജിന്‍ലാല്‍, ഗിരീഷ് പരുത്തിമഠം, ഹലീല്‍, അരുണ്‍മോഹന്‍,പ്രദീപ്കുമാര്‍, ഫ്രാന്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചന്തല സുരേഷ്, ശബരിനാഥ് രാധാകൃഷ്ണന്‍, ഗ്രാമം പ്രവീണ്‍, ബാഹുലേന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.തുടര്‍ന്ന് നെയ്യാറ്റിന്‍കര ടൗണ്‍ഹാളില്‍ നാടുകടത്തല്‍ ദിനാചരണ സമ്മേളനവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.