ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

Wednesday 27 September 2017 2:25 pm IST

പാറശ്ശാല: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണ്ണം പിടികൂടി. കടലൂര്‍ തൃപ്പാ പുലിയൂര്‍ സജ്ജീവ് നായിഡു സ്ട്രീറ്റില്‍ തിരുമലൈ (40) ആണ് പാറശ്ശാല റെയില്‍വേ പോലീസ് പിടികുടിയത്. കഴിഞ്ഞ ദിവസം ഉച്ചയക്ക് നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന ട്രെയിന്‍ പാറശ്ശാല റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടിയത്. റെയില്‍വെ ഇന്‍സ്‌പെക്ടര്‍ കരുണാകരന്‍, സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍, എ.എസ്.ഐ.ഷിബുകുമാര്‍,പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.