എസ്എഫ്‌ഐ നേതാവ് മര്‍ദ്ദിച്ചതായി പരാതി

Wednesday 27 September 2017 2:27 pm IST

കഴക്കൂട്ടം: കണിയാപുരത്തെ സ്വകാര്യട്യൂഷന്‍ സെന്ററില്‍ എസ്എഫ്‌ഐ നേതാവായ അദ്ധ്യാപകനും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പതിനൊന്നുകാരനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ ഇരു ഷോല്‍ഡറുകള്‍ക്കും ഗുരുതര പരിക്കേറ്റ കണിയാപുരം മുസ്ലിം ഹൈസ്‌ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അണ്ടൂര്‍ക്കോണം സ്വദേശി സല്‍മാന്‍ (11)നെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സല്‍മാന്‍ ഡസ്‌ക്കിനടിയിലൂടെ കുനിഞ്ഞ് പോകാന്‍ ശ്രമിച്ചതാണ് അദ്ധ്യാപകനെ പ്രകോപിപ്പിച്ചത്. ചികിത്സ തേടിയ എസ്എടിയില്‍ നിന്ന് ഇക്കാര്യം ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിനെ അറിയിക്കുകയും മംഗലപുരം പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും അണ്ടൂര്‍ക്കോണത്തെ ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥിയില്‍ നിന്ന് മൊഴിയുമെടുത്തു. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകന്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.