തിരുവനന്തപുരം: പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ എംഎല്‍എമാരുടെ സംഘം യുകെ സന്ദര്‍ശനം നടത്തി. ബ്രിട്ടീഷ് പാര്‍ലമെന്ററിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പഠനമായിരുന്നു യാത്രാദേ്യശം.19ന് ലണ്ടനില്‍ എത്തിയ പ്രതിനിധി സംഘത്തെ യുകെയിലെ ഇന്ത്യന്‍ എംബസി ഉദേ്യാഗസ്ഥര്‍ സ്വീകരിച്ചു. 21ന് സംഘം ബ്രിട്ടീഷ് പാര്‍ലമെന്റ് സന്ദര്‍ശിച്ചു. ഹൗസ് ഓഫ് കോമണ്‍സ് അംഗം വീരേന്ദ്രശര്മ്മയുമായി കൂടികാഴ്ച നടത്തി. ബ്രിട്ടനിലെ പാര്‍ലമെന്ററി സംവിധാനം, സഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍,ബില്ലുകളുടെ അവതരണരീതിയും ഇടപെടലും എന്നിവ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: