തിരുവനന്തപുരം: വ്യാജ ചികിത്സകരെ നിരോധിക്കുന്നതിനും യോഗ്യത നേടിയ ആയുര്‍വേദ ഡോക്ടര്‍മാരെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആയുര്‍വേദ ഡോക്ടര്‍മാരുടെ പൊതു സംഘടനയായ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്. അനില്‍, ഡോ. രഘുനാഥന്‍നായര്‍, ഡോ. പി.ആര്. ജയ, ഡോ. ആര്. സോജ്, ഡോ.എസ്. ഗോപകുമാര്‍, ജില്ലാ സെക്രട്ടറി ആര്. അനൂപ്, ജില്ലാ കമ്മറ്റി അംഗം ഡോ. വി.ജെ. സെബി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: