നെടുമങ്ങാട്: നിരോധിക പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന മൊത്തവ്യാപാരിയും മാര്‍ക്കറ്റ് ജംഗ്ഷനിലെ ഹമീദിയ സ്റ്റോര്‍ ഉടമയുമായ അന്‍സര്‍ (56), കടയിലെ ജീവനക്കാരന് നിയാസ് എന്നിവരെ നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കടയില്‍ നിന്നും വില്‍പ്പനയ്ക്ക് വച്ചിരുന്ന 88 പേക്കറ്റ് പാന്‍മസാല കവറുകള്‍ കണ്ടെടുത്തു. ഇതിനു മുമ്പും രണ്ടു തവണ ഈ കടയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: