കാട്ടാക്കട: വൈകല്യം തളര്‍ത്തി, ജീവിതത്തിനു മുന്നില്‍ പകച്ചു നിന്ന യുവാവിന് ഭാഗ്യജീവിതം സമ്മാനിച്ച് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ആലമുക്ക് സ്വദേശി അജികുമാറിന് പൂവച്ചല്‍ ഗവ.വിഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ലോട്ടറി ഏജന്‍സി എടുത്ത് നല്കി.
റോഡരികില്‍ മഴയും വെയിലുമേല്‍ക്കാതെ ഇരുന്ന് ലോട്ടറി വില്‍പ്പനയ്ക്ക് ഒരു വലിയ കുടയും കുട്ടികള്‍ വാങ്ങി നല്കി. അരയ്ക്ക് കീഴ്പോട്ട് തളര്‍ന്ന് കഴിയുന്ന അജിയുടെ സ്വപ്നമായിരുന്നു ലോട്ടറി ഏജന്‍സി. ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ മനസിന്റെ നന്മയിലൂടെ വഴി തുറന്നത് നിര്‍ധന യുവാവിന്റെ ജീവിതമാര്‍ഗം. നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിലാണ് അജികുമാറിന് ‘ലോട്ടറി ഏജന്‍സി’ എടുത്ത് കൊടുത്തത്.
ജീവകാരുണ്യ പ്രവര്‍ത്തക അശ്വതി ജ്വാല ആദ്യ ടിക്കറ്റ് വാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍ അധ്യക്ഷത വഹിച്ചു. ഡോ.ശ്രീജയ അരുണ്‍, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി, രഞ്ചു എസ്.എസ്, വിനിത, ബിന്ദു, സുനി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: