തിരുവനന്തപുരം: കൈത്തറി വകുപ്പിന്റെ നേതൃത്വത്തില്‍ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. മൂന്നുവിഭാഗങ്ങളിലായിട്ടാണ് മത്സരം. ഒന്നാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ നാലാം സ്റ്റാന്‍ഡേര്‍ഡ് വരെ, അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡ് വരെ, എട്ടാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ പത്താം സ്റ്റാന്‍ഡേര്‍ഡ് വരെ. പെയിന്റിംഗ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നിശ്ചിതഫോറത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്/പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയോടുകൂടി ഒക്ടോബര്‍ 7ന് വൈകിട്ട് 5മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായികേന്ദ്രം, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ബന്ധപ്പെടേണ്ട നമ്പര്‍: 0471- 2322076, 9496094632.
പ്രതികരിക്കാൻ ഇവിടെ എഴുതുക: