യോഗം ബഹിഷ്‌കരിച്ചു

Wednesday 27 September 2017 2:40 pm IST

ആറ്റിങ്ങല്‍: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നഗരപരിധിയിലെ എല്ലാ തെരുവുനായ്ക്കളെയും വന്ധ്യംകരിച്ചു എന്നു ചെയര്‍മാന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി. ആയിരത്തോളം തെരുവുനായ്ക്കള്‍ ആറ്റിങ്ങല്‍ നഗരപരിധിയില്‍ ഉണ്ടെങ്കിലും അതില്‍ 451 എണ്ണത്തെ വന്ധ്യംകരിച്ച് സമ്പൂര്‍ണവന്ധ്യകരണ നഗരമായി പ്രഖ്യാപിക്കുമ്പോള്‍ ആറ്റിങ്ങല്‍ മാര്‍ക്കറ്റ്, തോട്ടവാരം വയലിക്കുളം കരയോഗകോമ്പൗണ്ട്, മാലിന്യ സംസ്‌കരണപ്ലാന്റ് എന്നിവിടങ്ങളില്‍ തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു.നഗരസഭയുടെ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാരായ പത്മനാഭന്‍, സന്തോഷ്, ശ്രീലത, ശ്രീദേവി എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.