ബോധവത്ക്കരണ ശില്‍പശാല

Wednesday 27 September 2017 8:16 pm IST

പാലക്കാട്:ശുചിത്വമാണ് സേവനമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് നടത്തുന്ന ബോധവത്ക്കരണ ശില്‍പശാല വടക്കന്തറ സപ്തഗിരി ഹാളില്‍ നടന്നു.നഗരസഭാചെയര്‍േഴ്‌സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്തു.ഫീല്‍ഡ് പബ്ലിസിറ്റി കേരളാ, ലക്ഷദ്വീപ് മേഖലാ ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന്‍ അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ വി.നടേശന്‍, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ബോബന്‍ ഗീവര്‍ഗീസ്, അഡ്മിനിസ്‌ട്രേറ്റര്‍ എം.ശേഖര്‍, നഗരസഭാ എച്ച്‌ഐമാരായ പുഷ്പകുമാര്‍,ഷെമീര്‍,ഡിഎഫ്പി സുരേഷ്‌കുമാര്‍,മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.എം.ബിന്ദു, സി.സായിനാഥ്, മൂകാംബിക എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രതിജ്ഞയും, ശുചീകരണവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.