മറയൂര്‍: ചിന്നാര്‍ അതിര്‍ത്തിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് വാച്ചര്‍മാര്‍ക്ക് ഗുരുതര പരിക്കേറ്റു.പുരപ്പാര് കുടിക്കാരായ തങ്കരാജ് (29), സെല്‍വരാജ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചിന്നാറില്‍ നിന്നും തളിഞ്ചിക്ക് ബൈക്കില്‍ പോവുകയായിരുന്ന ഇവരുടെ നേരെ കാട്ടുപോത്ത് എത്തുകയായിരുന്നു.
ബൈക്കില്‍ കുത്തിയ കാട്ടുപോത്ത് കൂടുതല്‍ ആക്രമണത്തിന് തുനിയാത്തതിനാല്‍ രണ്ട് പേരും രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ഉടുമലൈ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: