മാവേലിക്കര: ദേവസ്വം ബോര്‍ഡിന്റെ നിയമന ഉത്തരവനുസരിച്ച് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന അബ്രാഹ്മണ ശാന്തി സുധികുമാറിനെ വിവിധ ഹിന്ദു സംഘടനാ നേതാക്കള്‍ സ്വീകരിച്ചു.
ആര്‍എസ്എസ് ജില്ലാ കാര്യവാഹ് മോഹന്‍ കുമാര്‍, സഹകാര്യവാഹ് രാധാകൃഷ്ണന്, താലൂക്ക് കാര്യവാഹ് ബിജു, ഹിന്ദു ഐക്യവേദി നേതാക്കന്മാരായ വിനോദ് ഉമ്പര്‍നാട്, ചന്ദ്രന്, രാധാകൃഷ്ണപിള്ള, അഡ്വ. വിജയന്‍പിള്ള, പി.സൂര്യകുമാര്‍, അനില്‍കുമാര്‍, എം.എസ്. സുവി, വിശ്വഹിന്ദു പരിഷത്ത് നേതാക്കന്മാരായ എന്‍. രാജന്, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സ്വീകരണത്തില്‍ പങ്കുചേര്‍ന്നു.
അതിനിടെ സുധികുമാറിനെ രണ്ടു പേര് ഭീഷണിപ്പെടുത്തിയതായി പരാതി. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് രണ്ടംഗ സംഘം വീട്ടിലെത്തീ ഭീഷണി മുഴക്കിയത്. ഭാര്യ സുബിമോള്‍, മക്കളായ നിരഞ്ജന (ആറ്), നിരഞ്ജന് (മൂന്ന്), പിതാവ് സുകുമാരന്‍ (68) എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. കായംകുളം പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: