ആലപ്പുഴ: ജില്ലയിലെ ജല അതോറിട്ടി സെക്ഷന്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. ആലപ്പുഴ, ചേര്‍ത്തല, മാവേലിക്കര, കായംകുളം ഓഫീസുകളിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.
വഴിച്ചേരി ആലപ്പുഴ സെക്ഷന്‍ ഓഫീസില്‍ വാട്ടര്‍ കണക്ഷനുള്ള അപേക്ഷയില്‍ തീര്‍പ്പാക്കുന്നതിന് കാലതാമസം വരുത്തുന്നതായി കണ്ടെത്തി. പല പ്രവൃത്തികളും എംബുക്ക്, സ്ട്രാപ് രജിസ്റ്റര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചിട്ടില്ലായിരുന്നു. മാവേലിക്കര ഓഫീസില്‍ 2016ഡിസംബര്‍ മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെയുള്ള വാട്ടര്‍ ബില്ലുകള്‍ തയ്യാറാക്കിയിട്ടില്ലെന്നും വ്യക്തമായി. വാര്‍ഷിക അറ്റകുറഅറപ്പണികളുടെ ആദ്യത്തെ പാര്‍ട് ബില്‍ സമര്‍പ്പിച്ചിട്ടില്ല.
കായംകുളത്ത് വാട്ടര്‍ കണക്ഷന് അപേക്ഷയില്‍ കാലതാമസംവരുത്തുന്നതായും കാഷ്ബുക്ക് കൃത്യമായി കൈകാര്യം ചെയ്തില്ലെന്നും ബോദ്ധ്യപ്പെട്ടതായും ഡിവൈഎസ്പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: