ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം

Wednesday 27 September 2017 8:59 pm IST

മാവേലിക്കര: ബിഷപ്പ്മൂര്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കുറത്തികാട് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം. കുറത്തികാട് എസ്‌ഐ: എ.സി. വിപിനാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. കോളേജ് ജങ്ഷനില്‍ എസ്എഫ്‌ഐക്കാര്‍ എബിവിപി പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്ന വിവരം അറിഞ്ഞ് എത്തവെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനില്‍ എത്തിച്ച ഇരുവരെയും വിവസ്ത്രരാക്കിയാണ് മര്‍ദ്ദിച്ചത്. രഹസ്യഭാഗങ്ങളില്‍ ഉള്‍പ്പെടെ മര്‍ദ്ദിച്ച ശേഷം പ്രാകൃതമായ പ്രവര്‍ത്തികളും എസ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായി. കോടതിയില്‍ ഹാജരാക്കവെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദന വിവരം മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യ മൊഴി നല്‍കി. പോലീസ് മര്‍ദ്ദനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍, പോലീസ് കംപ്ലയിന്റ് അതോറ്റിക്കും പരാതി നല്‍കുമെന്ന് ഇരുവരുടെയും ബന്ധുക്കള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.