അരൂര്‍: വിവാഹ വാഗ്ദാനം നല്കി സുഹൃത്തുക്കള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കാമുകനുള്‍പ്പടെ 5പേര്രെ കുത്തിയതോട് പോലീസ് അറസ്റ്റു ചെയ്തു. തുറവുര്‍ പഞ്ചായത്ത് കൊച്ചു പുത്തന്‍തറ രാജേഷ് (ആന രാജേഷ് 28), പട്ടണക്കാട് പുലരി നിലയത്തില്‍ ജിനദേവ് (ബിനു 29), വളമംഗലം സ്വദേശിനിയായ 17 കാരിയെ പീഡിപ്പിച്ച കേസില്‍ മുഴുവന്‍ പ്രതികളും പോലീസ് പിടിയിലായി. തിരുനെല്ലൂര്‍ ചാലിത്തറയില്‍ സിനീഷ് (29), വളമംഗലം പുത്തന്‍തറ കിഴക്കേ നികര്‍ത്തില്‍ ബിനീഷ് (26),കേസിലെ മുഖ്യപ്രതി പട്ടണക്കാട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ചക്കാലപറമ്പ് നികത്തില്‍ അഖില്‍ കൃഷ്ണ ( ഉണ്ണിക്കുട്ടന് 23)എന്നിവരാണ് കുത്തിയതോട് സി.ഐ കെ.സജീവ്, എസ്.ഐ പി.ജി.മധു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: