കൊച്ചി: രാജ്യത്താകെ ഒരു ലക്ഷം എല്‍പിജി പഞ്ചായത്തുകള്‍ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്. അടുക്കളയില്‍ സംശുദ്ധമായ പാചക വാതകം ലഭ്യമാക്കി, കുടുംബങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കും.
ഊര്‍ജ്ജിതമായ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മുന്‍ഗണന നല്കി, ജനങ്ങളുടെ സാമ്പത്തികോന്നമനത്തിന് ആക്കം കൂട്ടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാന്‍മന്ത്രി എല്‍പിജി പഞ്ചായത്ത് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ആശയ വിനിമയവും ബോധവല്ക്കരണവുമാണ്എല്പിജി പഞ്ചായത്തിന്റെ ഉദ്ദേശമെന്ന് മന്ത്രി വിശദീകരിച്ചു. ഓരോ പ്രദേശത്തേയും 100 എല്‍പിജി ഉപഭോക്താക്കളുടെ കൂട്ടായ്മയാണ് എല്‍പിജി പഞ്ചായത്ത്. ഒന്നിന് തുടക്കം കുറിച്ച പ്രധാന്‍മന്ത്രി ഉജ്ജ്വലയോജനയുടെ പ്രയോജനം 710 ജില്ലകളിലെ മൂന്നു കോടിയിലേറെ ആളുകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എല്‍പിജി പഞ്ചായത്ത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഉദ്ഘാടനം ചെയ്തു. ഡോ.കിരിത് ഭായ് സോളങ്കി, എംപി, ഗുജറാത്ത് വിധാന്‍ സഭ ഡെപ്യൂട്ടി സ്പീക്കര്‍ ശംഭുജി ഠാക്കൂര്‍, അശോക് ഭായി പട്ടേല്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: